ജില്ലയുടെ വൈദ്യുത മേഖലക്കു പുത്തനുണര്‍വായി ഇന്ന് മൂന്ന് ഉദ്ഘാടനങ്ങള്‍
വൈദ്യുതിഭവന് നിര്‍മാണം, കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷന്, സീതാംഗോളി സെക്ഷന്‍ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്
കാസര്‍കോട്: ജില്ലയുടെ വൈദ്യുത മേഖലക്കു പുത്തനണര്വായി ഇന്ന് മൂന്ന് ഉദ്ഘാടനങ്ങള്‍. വൈദ്യുതിഭവന് നിര്‍മാണോദ്ഘാടനം, കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷന്, സീതാംഗോളി സെക്ഷന്‍ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മന്ത്രിയായ എം.എം മണിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
രാവിലെ 9.30ന് സീതാംഗോളിയില്‍ നടക്കുന്ന പുതിയ സെക്ഷന്‍ ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അധ്യക്ഷനാവും. 10.30ന് കാസര്‍കോട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷനും കാസര്‍കോട് വൈദ്യുതിഭവന്റെ നിര്‍മാണവും മന്ത്രി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ മുപ്പതാമത് സെക്ഷന്‍ ഓഫിസാണ് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പഞ്ചായത്തിലെ നാലുമുതല്‍ 14 വരെ വാര്‍ഡുകളും ബദിയടുക്ക പഞ്ചായത്തിലെ ആറുവാര്ഡുകളും കുമ്പള പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളും മധൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണ് പുതിയ സെക്ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."