സപ്ലൈകോ ഓഫിസില്‍ കുടിവെള്ളം തടഞ്ഞു; ജീവനക്കാര്‍ സമരത്തിലേക്ക്
പേരൂര്‍ക്കട: സപ്ലൈകോ സ്ഥാപനത്തിലെ കുടിവെള്ളവിതരണം തടഞ്ഞതായി പരാതി. ഇതേത്തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷന്‍മാനേജിങ് ഡയരക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെ കുടിവെള്ളമാണ് തടഞ്ഞത്. കുടിവെള്ള വിതരണം തടസപ്പെട്ടതോടെ സൂപ്പര്‍ മാര്‍ക്കറ്റിലെ പത്തോളം ജീവനക്കാരും ഉപഭോക്താക്കളും ദുരിതത്തിലായി.
പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പേരൂര്‍ക്കടയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പതിനഞ്ചുവര്‍ഷത്തിലേറെയായി ഈ കെട്ടിടത്തിലാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച് വരുന്നത്.
പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷനുമായി സിവില്‍ സപ്ലെയ്‌സ് വകുപ്പ് വച്ചിട്ടുള്ള കരാര്‍ വ്യവസ്ഥക്ക് അനുസരിച്ചാണ് സ്ഥാപനത്തിന്റെ വാടക, കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
കരാറിന് വിരുദ്ധമായി പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷന്റെ മാനേജിങ് ഡയരക്ടറുടെ നിര്‍ദേശപ്രകാരമാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള കുടിവെള്ളം തടഞ്ഞതെന്നാണ് ആരോപണം.
കെട്ടിടത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ടാപ്പ് കഴിഞ്ഞ ആഴ്ച പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷന്‍ അധികൃതര്‍ പൂട്ടി. എട്ട് വനിതകള്‍ അടക്കം പത്തുപേരാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നത്. ടോയ്‌ലെറ്റിലെ ജലവിതരണംകൂടി തടയപ്പെട്ടതോടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍.
എന്നാല്‍ കുടിവെള്ളം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പട്ടികജാതി പട്ടികവര്‍ഗ സഹകരണ വികസന മാനേജിങ്ങ് ഡയരക്ടര്‍ ഡോണ്‍ബോസ്‌കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."