പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ലകാലിക്കടവിലെ ആല്‍മരം മുറിച്ചു മാറ്റി
ചെറുവത്തൂര്‍: കുട്ടികളുടെയും പരിസ്ഥിതി സ്നേഹികളുടെയും പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല. പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിന്റെ തണലായ ആല്‍മരം മുറിച്ചു മാറ്റി. ദേശീയ പാത വികസനത്തിന്റെ പേരില്‍ നേരത്തെ മൂന്നു കൂറ്റന്‍ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെ ഓട്ടോ സ്റ്റാന്റിനോടു ചേര്‍ന്നുള്ള ആല്‍മരം കൂടി മുറിക്കാന്‍ ശ്രമം നടന്നു. ഇതിനെതിരേ പിലിക്കോട് സി കൃഷ്ണന് നായര്‍ സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു.
മരംമുറിക്കെതിരേ പോസ്റ്റര്‍ പ്രചരണം നടത്തിയ കുട്ടികള്‍ പഞ്ചായത്ത് പ്രസിഡന്റിനു നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ മരം സംരക്ഷിക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പും നടപ്പിലായില്ല. നതണല്മരങ്ങള് മുറിച്ചു മാറ്റരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."