മസ്ജിദുല്‍ ഇജാബയുടെ ഉദ്ഘാടനവും ധനസഹായ വിതരണവും
നീര്‍ക്കുന്നം: ഇജാബ മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള മസ്ജിദുല്‍ ഇജാബയുടെ വിപുലീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം, റമളാന്‍ പ്രഭാഷണം, വിവാഹ സഹായ ഫണ്ട് ഉദ്ഘാടനം, മജ്‌ലിസുന്നൂര്‍, ദുആ എന്നിവ ഏഴ്, എട്ട് തിയതികളില്‍ മദ്രസയില്‍ നടക്കും. വൈകിട്ട് ഏഴിന് സയ്യിദ് നുജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍യമാനി മഗ്‌രിബ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴത്തിന്റെ അധ്യക്ഷനായകും.
പൊതുസമ്മേളനം അഡ്വ. എ. നിസാമുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ ഹുദവി പ്രഭാഷണം നടത്തും. ഇമാം ഹദിയത്തുല്ലാ തങ്ങള്‍ അല്‍-ഐദറൂസി ദുഅക്ക് നേതൃത്വം നല്‍കും. വിവാഹ സഹായ ഫണ്ട് ഉദ്ഘാടനം ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ നിസാം മന്‍സില്‍ നിര്‍വഹിക്കും. ഉസ്താദ് സുധീര്‍ അഹ്‌സനി, സി.എ സലീം, ബഷീര്‍, മുഹമ്മദ് ഷരീഫ് മൂത്തേടം, ഷഫീഖ് ചേലക്കപ്പള്ളി സംസാരിക്കും.
ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ബദറുദ്ദീന്‍ നീര്‍ക്കുന്നം അധ്യക്ഷനാകുന്ന സമ്മേളനം സയ്യിദ് അബ്ദുല്ലാ തങ്ങള്‍ അല്‍-ഐദറൂസി ഉദ്ഘാടനം ചെയ്യും. സഈദ് ഹുദവി പ്രഭാഷണം നടത്തും. ഉസ്താദ് കുഞ്ഞുമുഹമ്മദ് ബാഖവി ദുആ, അഹമ്മദ് അല്‍ ഖാസിമി, സലീം മാക്കിയില്‍, എ.എ അസീസ്, അബ്ദുല്‍ കരീം വാളംപറമ്പ്, ഷെമീര്‍ പുതുപ്പുരയ്ക്കല്‍, മുഹമ്മദ് അസ്‌ലം, ഷുക്കൂര്‍ ചെള്ളംപാട് സംസാരിക്കും. തുടര്‍ന്ന് മജ്‌ലിസുന്നൂറിനും, ദുഅക്കും സയ്യിദുമാരായ ഹദിയത്തുല്ലാ തങ്ങള്‍, അബ്ദുല്ലാ തങ്ങള്‍ ഉസ്താദ് കുഞ്ഞുമുഹമ്മദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."