മത്സ്യത്തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
ആലപ്പുഴ: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായിമത്സ്യ ഫെഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളികളുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏഴിന് തിരുവനന്തപുരം കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സന്തോഷ് ട്രോഫി ജേതാക്കളെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ആദരിക്കും.
മേയര്‍ വി.കെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാഥികളാകും. മത്സ്യതൊഴിലാളിക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍, പാളയം രാജന്‍, എസ്. വെങ്കിടേശപതി, എഫ്. നഹാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതരില്‍ 30 പേര്‍ക്ക് മുട്ടത്തറ നെറ്റ് ഫാക്ടറിയില്‍ ജോലി നല്‍കികൊണ്ടുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി നല്‍കും.സ്വയം സഹായ ഗ്രൂപ്പുകള്‍ക്കുള്ള അരലക്ഷം രൂപയുടെ വര്‍ദ്ധിപ്പിച്ച ആദ്യഗഡു വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."