പഞ്ചായത്ത് ഭരണ സമിതിക്കെതിരേ ബി.ജെ.പി
ചെങ്ങന്നൂര്‍: ചെന്നിത്തല ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്കെതിരേ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ആരോഗ്യം, സാമൂഹ്യക്ഷേമം, അടിസ്ഥാന വികസനം തുടങ്ങി വിവിധ മേഖലകളുടെ വികസനത്തിനായി അനുവദിച്ച തുക പഞ്ചായത്ത് ഭരണസമിതി പാഴാക്കിയതായി ബി.ജെ.പി കലാ-സാംസ്‌കാരിക സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
മീഡിയാ ശ്രീ പദ്ധതി പഞ്ചായത്തില്‍ പരാജയമാണ്. പഞ്ചായത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കാന്‍ നല്‍കിയ 65,000 രൂപ പഞ്ചായത്ത് പാഴാക്കി.
ആരോഗ്യ മേഖലയില്‍ ഹോമിയോ ആശുപത്രിയ്ക്ക് മരുന്നു വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 250,000 രൂപ ചെലവഴിച്ചെങ്കിലും 153,250 മരുന്ന് ആശുപത്രിക്ക് കിട്ടിയില്ല.
14-ാം വാര്‍ഡിലെ അടുക്കത്ത് വീട്ടില്‍ രമാദേവി, 17-ാം വാര്‍ഡിലെ മാണിക്കത്തറയില്‍ പുഷ്പ, ഒന്നാം വാര്‍ഡിലെ തോണ്ടുംതറയില്‍ ഇന്ദിര തങ്കപ്പന്‍ എന്നിവരുടെ വീട് അറ്റകുറ്റപ്പണികള്‍ക്കുള്ള 75,000 രൂപ പഞ്ചായത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്നും ഗോപന്‍ ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."