മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിനുള്ളിലെ ക്ഷേത്രം വനം വകുപ്പ് പൊളിച്ചു പൊളിച്ചത് അന്‍പത് വര്‍ഷം പഴക്കമുള്ള ക്ഷേത്രം
ഗൂഡല്ലൂര്‍: അന്‍പത് വര്‍ഷം പഴക്കമുള്ള ക്ഷേത്രം വനം വകുപ്പ് പൊളിച്ച് നീക്കി. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ മസിനഗുഡിയിലെ മായാര്‍ റോഡിലെ കറുപ്പറായന് ക്ഷേത്രമാണ് വനം വകുപ്പ് പൊളിച്ച് മാറ്റിയത്.
വനത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പുതുക്കി പണിയാന്‍ പ്രദേശവാസികള്‍ പലതവണ ശ്രമിച്ചിരുന്നെങ്കിലും വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്ഷേത്രം നന്നാക്കാന്‍ ശ്രമിക്കുന്ന വിവരം അറിഞ്ഞ് ഊട്ടി തഹസില്‍ദാര്‍ എസ്തര് ശാന്തി, മസിനഗുഡി സി.ഐ ഓംപ്രകാശ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തടയുകയും പിന്നീട് വനം വകുപ്പ് ക്ഷേത്രം മുഴുവനും പൊളിച്ച് മാറ്റുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വനത്തില്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം പുതുക്കി പണിയുന്നതിന് അനുമതി ലഭിക്കുകയില്ലെന്ന് മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശരവണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."