ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂനിയന്‍ രാപ്പകല്‍ സത്യാഗ്രഹത്തിന്
കണ്ണൂര്‍: കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തുന്നു.
15,16 തിയതികളില്‍ തിരുവനന്തപുരം ടൂറിസം വകുപ്പ് ഡയരക്ടറേറ്റിനു മുന്നിലാണ് സമരം. ലൈഫ് ഗാര്‍ഡുകളെ സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക ,ആറു മാസക്കാലമായി തടഞ്ഞു വെച്ചിരിക്കുന്ന ഫുഡ്, റിസ്ക് അലവന്‍സുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ടൂറിസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും നിലവില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ പോലും കേരളത്തിലില്ല. അതുകൊണ്ട് തന്നെ നിലവിലുള്ളവര്‍ക്ക് ജോലി ഭാരം വര്‍ധിക്കുകയാണ്.
തൊഴില്‍ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല. നിരവധി തവണ നിവേദനങ്ങളും പ്രക്ഷോഭ സമരങ്ങളും നടത്തുന്നുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയാണെന്നും യൂനിയന്‍ പ്രസിഡന്റ് കെ.പി സഹദേവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി പി ചാള്സണ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."