പ്രതി പിടിയില്‍
പെരുമ്പാവൂര്‍: സദാചാര പൊലിസ് ചമഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി മര്‍ദിച്ച് അതുവഴി വീട്ടമ്മയെ ലൈഗീക താല്പര്യങ്ങള്ക്ക് ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ഒരാളെ പിടികൂടി. മേക്കപ്പാല പ്ലാച്ചേരി വീട്ടില്‍ അജിത് (23)നെയാണ് കുറുപ്പംപടി എസ്.ഐ പി.എം ഷമീറും സംഘവും പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
കോതമംഗലം സ്വദേശിയായ യുവാവിനെ പ്രതിയുടെ വീടിനു സമീപം കാണപ്പെട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിക്ക് പൂര്‍വ വൈരാഗ്യമുണ്ടായിരുന്ന വീട്ടമ്മയെ കാണുവാനാണ് യുവാവ് എത്തിയതെന്ന് ഭീഷണിപ്പെടുത്തി നിര്‍ബന്ധിപ്പിച്ച് പറയിപ്പിക്കുകയും യുവാവ് പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് നാട്ടുകാരെ കാണിക്കുമെന്ന് ബ്ലാക് മെയില്‍ ചെയ്ത് വീട്ടമ്മയെ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സംഭവം യുവതി തന്റെ ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടാതെ യുവാവിന്റെ പരാതിയിലും പ്രതിക്കെതിരെ മര്‍ദ്ദനത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കുറുപ്പംപടി പൊലിസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വധശ്രമത്തിനും കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."