അഖിലേന്ത്യ കുറാഷ് മല്‍സരം: കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരില്‍ നിന്ന് ആറുപേര്‍
ശ്രീകണ്ഠപുരം: ജപ്പാനിസ് ആയോധന കലയായ കുറാഷ് മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോകുന്നത് ആറുപേര്‍. ജാര്‍ഖണ്ഡില്‍ 14 മുതല്‍ 17 വരെ നടക്കുന്ന അഖിലേന്ത്യ സബ് ജൂനിയര്‍ കുറാഷ് ചാംപ്യന്‍ഷിപ്പിലാണ് കേരള ടീമിലേക്ക് കണ്ണൂരില്‍ നിന്ന് ആറു കുട്ടികള്‍ യോഗ്യത നേടിയത്.
നാഷനല്‍ കുറാഷ് താരവും ആലുവ എം.ഇ.എസ് കോളജ് വിദ്യാര്‍ഥിനിയുമായ ചെങ്ങളായി പെരിങ്കോന്നിലെ കെ.വി ഷനിലയാണ് ആറുപേരെയും പരിശീലിപ്പിച്ചത്. പെരിങ്കോന്ന് സ്വദേശികളായ ധീരജ് ബിജു, ആകര് ചന്ദ്ര, മുഹമ്മദ് ഷിബില്‍, അഭിനന്ദ് കെ.വി, ദേവനന്ദ ഇ.വി, പരിയാരം സ്വദേശി ശ്രേയന കെ.വി എന്നിവരാണ് കണ്ണൂരില്‍ നിന്ന് യോഗ്യത നേടിയത്. ഇവരെ കൂടാതെ മറ്റ് ജില്ലകളില്‍ നിന്നായി ഒന്‍പത് കുട്ടികളും കേരള ടീമില്‍ ഇടംനേടി. നാഷണല്‍ റഫറിയും എം.ഇ.എസ് കോളജ് വിദ്യാര്‍ഥിനി എം. നിഷയാണ് ടീം മാനേജര്‍. 24 സംസ്ഥാനങ്ങളില്‍ നിന്നായി 600ഓളം താരങ്ങള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരള ടീം 12ന് എറണാകുളത്ത് നിന്നു യാത്ര തിരിക്കുമെന്ന് കുറാഷ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി രാജന് വര്‍ഗീസ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."