HOME
DETAILS

മാലിന്യം കുന്നുകൂടുന്നു; നടപടിയെടുക്കാതെ അധികൃതര്‍

  
backup
March 12 2017 | 01:03 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81



ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. ദേശീയപാത, സ്‌കൂളുകള്‍ എന്നിവയുടെ ഓരങ്ങളില്‍  മാലിന്യ നിക്ഷേപം വ്യാപകമായി. അധികൃതര്‍  കര്‍ശന  സമീപനം സ്വീകരിക്കത്താതാണ് ഇത് വ്യാപകമാവാന്‍ കാരണം. രാത്രികാലങ്ങളില്‍ അറവുശാലാ അവശിഷ്ടങ്ങള്‍ക്കൊപ്പം ജൈവ, അജൈവ മാലിന്യങ്ങളടക്കം നിക്ഷേപിക്കപ്പെടുന്നു. ആലപ്പുഴ ആധുനിക അറവുശാല വളപ്പില്‍ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഇടവേളകളില്‍ ഇവിടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്.
നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എയ്‌റോബിക് കംപോസ്റ്റുകളും വീടുകളില്‍ പൈപ്പ് കംപോസ്റ്റുകളും സ്ഥാപിച്ചാണ് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. നിലവില്‍ നഗരസഭയിലെ മാലിന്യങ്ങള്‍ എയ്‌റോബിക് കംപോസ്റ്റുവഴി വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നു. ഫലത്തില്‍ ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഹോട്ടല്‍ ഭക്ഷണ മാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായി പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും ഇത്തരക്കാര്‍ക്ക് തുണയായി.
  മാരാരിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായും പരാതി ഉയരുന്നിട്ടുണ്ട്. പ്രദേശങ്ങളിലെ റോഡുകളിലും വീടുകളുടെ മുന്‍ഭാഗത്തുമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത്. രാത്രികാലങ്ങളില്‍ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താതെ കിടക്കുന്നതും മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്.
അന്യജില്ലകളില്‍ നിന്നും ജില്ലയുടെ പല പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ഏറെ നാളുകളായി തുടരുകയാണ്. ആലപ്പുഴചങ്ങനാശ്ശേരി റോഡിലും അമ്പലപ്പുഴ തിരുവല്ല റോഡിലും അരൂര്‍, ചേര്‍ത്തല മേഖലകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. പുലര്‍ച്ചെ പത്രവിതരണത്തിനും വ്യായാമത്തിനുമായി ഇറങ്ങുന്നവരും മാലിന്യത്തില്‍ തെന്നിവീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമാണ്.
കൂടാതെ സന്ധ്യകഴിഞ്ഞാല്‍ പ്രദേശത്ത് മദ്യ, മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടവും സ്ഥിരമാണ്. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് പൊലിസ് പട്രോളിങ് കര്‍ശനമായി നടത്തണമെന്നും തെരുവ് വിളക്കുകളുടെ കേടുപാടുകള്‍ മാറ്റി ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യം ഉയരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  8 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago