പോരാട്ട സ്മരണകളുണര്‍ത്തി ഭാഷാ സമര അനുസ്മരണം
മലപ്പുറം: ഭാഷാ പഠനത്തിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറത്തു നടന്ന ഭാഷാ സമരത്തിന് 36 ആണ്ട്. 1980ല്‍ മലപ്പുറം കലക്ടറേറ്റില്‍ നടന്ന പിക്കറ്റിങിനെത്തുടര്ന്നുണ്ടായ പൊലിസ് വെടിവയ്പ്പില്‍ മൂന്നു പേരാണ് രക്തസാക്ഷികളായത്. ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വിവിധയിടങ്ങളില്‍ ഭാഷാസമര അനുസ്മരണവും രക്തസാക്ഷികളുടെ ഖബറിടത്തില്‍ സിയാറത്തും നടന്നു. കാളികാവ് ജുമാമസ്ജിദിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പയുടെ ഖബറിടത്തിലും മൈലപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ അബ്ദുല്‍ മജീദിന്റെ ഖബറിടത്തിലും തേഞ്ഞിപ്പലം നെടമങ്ങാട്ടുമാട് മസ്ജിദിലെ അബ്ദുറഹ്മാന്റെ ഖബറിടത്തിലുമാണ് സിയാറത്ത് നടന്നത്.
മൈലപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, പി.ഉബൈദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സ്വാദിഖലി, കെ.എം അബ്ദുല്‍ ഗഫൂര്‍, അഡ്വ.യു.എ ലത്വീഫ്, നാലകത്ത് സൂപ്പി, അബ്ദുറഹ്മാന് രണ്ടത്താണി, സി.പി സൈതലവി, നൗഷാദ് മണ്ണിശ്ശേരി, സലീം കുരുവമ്പലം തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിക്കലില്‍ റഹ്മാന്റെ ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. അനുസ്മരണ കണ്വന്ഷന് സി.കെ സുബൈര്‍ ഉദ്ഘാടനം ചെയതു. റഫീഖ് ചേലേമ്പ്ര അധ്യക്ഷനായി. എം.എ ഖാദര്‍, ഡോ: വി.പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ണൂര്‍, ടി.പി.എം ബഷീര്‍, ഹനീഫ മൂന്നിയൂര്‍, അഷ്റഫ് മാടാന്‍, ഹമീദ്നിയാസ്, മൊയ്തീന്‍കോയ ഹാജി, സയ്യിദ് അഷ്റഫ് തങ്ങള്‍, അസീസ് ചേളാരി, പി.എം ഫിറോസ്ഖാന് സംസാരിച്ചു.
കാളികാവില്‍ കുഞ്ഞിപ്പയുടെ ഖബര്‍ സന്ദര്‍ശനവും അനുസ്മരണ സമ്മേളനവും നടന്നു. കാളികാവ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എം.കെ മുസ്തഫ അബ്ദു ലത്തീഫ് അധ്യക്ഷനായി. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, അഡ്വ: ഉമര്‍ എംഎല്‍എ, ഉസ്മാന് താമരത്ത്, വി.എ.കെ തങ്ങള്‍, ബ്ലോക്ക് പ്രസിഡന്റ് പി ഖാലിദ്, കളത്തില്‍ കുഞ്ഞാപ്പ ഹാജി, ഷൈജല്‍ എടപ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."