HOME
DETAILS

എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് പ്രകൃതി മൂലധനം സംരക്ഷിക്കുന്ന വികസനം: മന്ത്രി സുനില്‍ കുമാര്‍

  
backup
May 05 2018 | 07:05 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-7

 

മേപ്പയ്യൂര്‍: പ്രകൃതി മൂലധനം സംരക്ഷിക്കുന്ന വികസന നയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെതെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശുദ്ധവായുവും, ശുദ്ധജലവും വിഷ രഹിത ഭക്ഷണവുമാണ് ഹരിത കേരളമിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മൂന്ന് ലക്ഷം ഹെക്ടര്‍ ഭൂമി കൂടി പുതുതായി കൃഷിയോഗ്യമാക്കും.
രോഗമില്ലാത്ത കേരളത്തെ സൃഷ്ടിക്കാന്‍ കാര്‍ഷിക കേരളത്തിന് സാധിക്കണം. ഇതിനായി കാര്‍ഷിക കര്‍മ സേന കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു. കരുവോട് കണ്ടംചിറയില്‍ കതിര്‍ കനവ് -18 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു പതിറ്റണ്ടിലേറെയായി തരിശായി കിടന്ന മണ്ണ് അയ്യായിരത്തോളം പേര്‍ അണിനിരന്ന ജനകീയ കൂട്ടായ്മയിലൂടെ കൃഷിയോഗ്യമാക്കിയതിന്റെ തുടര്‍ച്ചയായി സംസ്ഥാന കൃഷിവകുപ്പും മേപ്പയ്യൂര്‍ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച കതിര്‍ കനവ് 2018 വിളയാട്ടൂര്‍ ഗ്രാമത്തിന് അവിസ്മരണീയ അനുഭവമായി.
തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായി. മികച്ച കര്‍ഷകര്‍ക്കുള്ള ഉപഹാരം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ വിതരണം ചെയ്തു. ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസറായി തെരഞ്ഞെടുത്ത സ്മിതാ നന്ദിനിയെ ഹരിത കേരളം കോഡിനേറ്റര്‍ ഡോ. ജയകുമാര്‍ പൊന്നാട അണിയിച്ചു. പി.പി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, ജില്ലാ പഞ്ചായത്തംഗങ്ങളായ സുജാത മനക്കല്‍, എം.പി അജിത, ബ്ലോക്ക് അംഗങ്ങളായ സുനില്‍ ഓടയില്‍, ടി.കെ.ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് കോറോത്ത്, വി.വി.രമ, സറീന ഒളോറ, പി എം പവിത്രന്‍, സി പി ഷെല്‍വി, ഷര്‍മിന കോമത്ത്, എം പി ശോഭ സംസാരിച്ചു.
കര്‍ഷകത്തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് മെഗാ തിരുവാതിരയും വി.ഇ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പാളേം കയറും എന്ന നാടകവും അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago