ഗോവയും മണിപ്പൂരും പിടിക്കാന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസും ബി.ജെ.പിയും
ന്യൂഡല്‍ഹി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരും സര്‍ക്കാറുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. ചെറു പാര്‍ട്ടികളെയും സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും കൂടെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്.
ഗോവയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ട്. അതേസമയം ബി.ജെ.പിയ്ക്ക് 13 സീറ്റാണുള്ളത്. ഒരുസീറ്റ് നേടിയ എന്‍.സി.പി ഇവിടെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇവിടെ സര്‍ക്കാരുണ്ടാക്കാം. മൂന്ന് സീറ്റുകള്‍ നേടിയ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു സ്വതന്ത്രനെ കൂടി കൂടെ നിര്‍ത്താനായാല്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാം. അതേസമയം ബി.ജെ.പിയ്ക്കാണെങ്കില്‍ ഒന്‍പത് അംഗങ്ങളുടെ കൂടി പിന്തുണ വേണം.
നാലു സംസ്ഥാനങ്ങളിലും സര്‍ക്കാറുണ്ടാക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ബി.ജെ.പിയ്ക്ക് തന്നെയാണ് സാധ്യത കാണുന്നത്. ബി.ജെ.പിക്ക് 21 അംഗങ്ങളേ ഉള്ളുവെങ്കിലും നാലംഗങ്ങളുള്ള എന്‍.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. നാലു സീറ്റുള്ള എന്‍.പി.എഫ് കോണ്‍ഗ്രസ് വിരുദ്ധരെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇനി രണ്ട് പേരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബി.ജെ.പിയ്ക്ക് ഇവിടെ സര്‍ക്കാരുണ്ടാക്കാം.
എന്നാല്‍ ഇവിടെ കോണ്‍ഗ്രസിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷം തികക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."