ബഹ്റൈനില്‍ കെ.എം.സി.സി 'മുസ്ലിം ലീഗ് സ്ഥാപക ദിനം' ആചരിച്ചു
മനാമ: ഇന്ത്യയുടെ മതേതരത്വത്തെ നശിപ്പിച്ചവര്‍ ഇന്ത്യ ഭരിക്കുന്നതാണ് ഇന്ത്യയുടെ ശാപമെന്ന് കെ.എം ഷാജി എം.എല്‍.എ ബഹ്റൈനില്‍ പറഞ്ഞു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് മനാമയില്‍ കെ.എം.സി.സി ബഹ്റൈന്‍ സംഘടിപ്പിച്ച 'അഭിമാനകരമായ അസ്തിത്വം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനാമ അല്‍രാജ സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.പി ജലീല്‍ അധ്യക്ഷനായിരുന്നു. സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ പേരില്‍ കെ.എം.സി.സി പുറത്തിറക്കിയ 'ഓര്‍മ്മ പുസ്തകം' ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷിന് കുമാറിന് കെ.എം ഷാജി എം.എല്‍.എ നല്‍കികൊണ്ട് പ്രകാശനം ചെയ്തു.
കെ.എം.സി.സി. സൗദി കിഴക്കന്‍ മേഖല പ്രസിഡന്റ് ഖാദര്‍ ചെങ്കള, യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ് സി.പി.റഷീദ്, മുന്‍ പ്രസിഡന്റുമാരായ സി.കെ.അബ്ദുറഹ്മാന്, കുട്ടൂസ മുണ്ടേരി, ഒ.ഐ.സി.സി ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുംപുറം, സീറോ മലബാര്‍ സൊസൈറ്റി കോര്‍ കമ്മിറ്റി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത്, ജനത കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം, കെ.എം.സി.സി. സംസ്ഥാന ഭാരവാഹികള്‍, വിവിധ ജില്ലാഏരിയാ ഭാരവാഹികള്‍, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹാഫിള് ഷറഫുദ്ദീന് മൗലവി ഖിര്‍അത്ത് നടത്തി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി കെ പി. മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."