കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്വകാര്യതയിലേക്കുള്ള ഉള്‍വലിയല്‍: ജസ്റ്റിസ് കമാല്‍പാഷ
ഓച്ചിറ: സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണം സ്വകാര്യതയിലേക്കുള്ള മനുഷ്യന്റെ ഉള്‍വലിയലാണെന്നും അന്യന്റെ വിഷമതകള്‍ മനസിലാക്കാനും സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിഷമതകള്‍ കണ്ടറിഞ്ഞ് സഹായിക്കുവാന്‍ പരിശ്രമിക്കണമെന്നും ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞു.
ഓച്ചിറ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച മനുഷ്യാവകാശ സാമൂഹിക നീതി ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. ചികിത്സാ സഹായവിതരണം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഫോറം സംസ്ഥാന ചെയര്‍മാന്‍ കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ നേരിടുന്ന നിയമപ്രശ്‌നം എന്ന വിഷയത്തില്‍ ദുബൈ അഭിഭാഷകന്‍ എ.ഷംസുദ്ദീന്‍ പ്രഭാഷണം നടത്തി. മുന്‍ ജില്ലാകലക്ടര്‍ ബി.മോഹനന്‍, എം.മൈതീന്‍കുഞ്ഞ്, തഴവ സത്യന്‍, വി.ഉണ്ണികൃഷ്ണന്‍, കെ.കൃഷ്ണന്‍കുട്ടി, അയ്യാണിക്കല്‍ മജീദ്, എസ്.ശശിധരന്‍ അനിയന്‍സ്, മുനമ്പത്ത് ഷിഹാബ്, പി.ജി.മുരുകന്‍, കെ.വി. ശ്രീനിവാസന്‍, രാജി ഉണ്ണികൃഷ്ണന്‍, എ.മുഹമ്മദ്കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."