മെഡക്‌സ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അരക്കോടി; നന്ദിയറിയിച്ച് സംഘാടകര്‍
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായിരുന്ന മെഡക്‌സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയ സംസ്ഥാന സര്‍ക്കാരിനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും മെഡക്‌സ് സംഘാടക സമിതി നന്ദി പറഞ്ഞു. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനൊപ്പം ആരോഗ്യരംഗത്തിന് പുത്തന്‍ ഉണര്‍വ്വു പകരാനും സഹായകമായ ഈ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയത് ഏറെ വിലപ്പെട്ട കാര്യമാണെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ജോബി ജോണും ജനറല്‍ കണ്‍വീനര്‍ അമല്‍ അഹമ്മദും പറഞ്ഞു.സര്‍ക്കാരും ധനമന്ത്രിയും മെഡക്‌സ് സംഘാടകരില്‍ അര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ചുതന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടര ലക്ഷത്തോളം ചതുരശ്ര സ്ഥലത്തായി ഒരുക്കിയ മെഡക്‌സ് 45 ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. പരിപാടി സാമ്പത്തികമായി വിജയമായതിനെ തുടര്‍ന്ന് ഇതിനായി വാങ്ങിയ അരക്കോടിയോളം രൂപ വിലവരുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനും ആശുപത്രിക്കുമായി സംഭാവന നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം എന്‍എച്ച്എമ്മിന്റെ പിന്തുണയോടെ മെഡിക്കല്‍ കോളജിന്റെ ടെറസില്‍ സ്ഥിരം മ്യൂസിയം സജ്ജീകരിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പമാണ് ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."