കോംപിങ് ഓപ്പറേഷന്: സാമൂഹ്യ വിരുദ്ധര്‍ അറസ്റ്റില്‍
തൃശൂര്‍: സിറ്റി പൊലിസ് പരിധിയിലെ കോംപിങ് ഓപ്പറേഷനില്‍ 74 പേര് അറസ്റ്റില്‍. ഗൂണ്ടാ സംഘാംഗങ്ങളുടെ ഒളി സങ്കേതങ്ങളില്‍ പ്രത്യേകം പരിശോധന നടത്തിയ പൊലിസ് 56 ഹോട്ടലുകളിലും ലോഡ്ജുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡില്‍ അസമയത്ത് തമ്പടിച്ചിരുന്നവരെ ചോദ്യം ചെയ്ത് വിവരം ശേഖരിക്കുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലിസ്.
കോംപിങ് ഓപ്പറേഷന്റെ ഭാഗമായി മോഷണം, കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 33 പേരെ അവരുടെ വാസസ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് പരിശോധന നടത്തി.
പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തിയ ഏഴു പേര്‍ക്കെതിരേ അബ്കാരി നിയമപ്രകാരവും പൊതുജനശല്യമുണ്ടാക്കിയ 214 പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നഗരപ്രദേശങ്ങളിലും നടത്തിയ വാഹന പരിശോധനയില്‍ 1449 വാഹനങ്ങള്‍ പരിശോധിക്കുകയും 718 പേര്‍ക്കെതിരേ മോട്ടോര്‍വാഹന നിയമപ്രകാരം നടപടിയെടുക്കുകയും 1,05,700 രൂപ ഈടാക്കുകയും ചെയ്തു. നാല് അസി. പൊലിസ് കമ്മിഷണര്മാരുള്പ്പടെ 202 പൊലിസ് ഉദ്യോഗസ്ഥരെ സിറ്റി പൊലിസ് പരിധിയില്‍ വിന്യസിച്ചാണ് കോംപിങ് ഓപ്പറേഷന് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."