കപ്പല്‍ മേഖലയില്‍ വിദഗ്ദപഠനം; ഐ.എം.യു എന്‍ട്രന്‍സ് അപേക്ഷ മേയ് 5 വരെ
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍വകലാശാലയായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു) എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മേയ് 5 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. എന്‍ട്രന്‍സ് ടെസ്റ്റ് ജൂണ്‍ 8ന് രാവിലെ 11 മുതല്‍ 2 വരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ അടക്കം 86 കേന്ദ്രങ്ങളില്‍ നടക്കും. www.imu.edu.in സന്ദര്‍ശിക്കുക. ഫോണ്‍: 044 24539027, [email protected].
നവി മുംബൈ, മുംബൈ പോര്‍ട്ട്, കൊല്‍ക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ ഐ.എം.യു, ക്യാംമ്പസുകളുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകരിച്ച 17 സ്ഥാപനങ്ങള്‍ ഐ.എം.യുവുമായി അഫിലിയേറ്റ് ചെയ്ത് കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 6 ക്യാമ്പസുകളിലെയും അഫിലിയേറ്റഡ് / നോണ്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും നിര്‍ദിശ്ട പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വര്‍ഷം തോറും എന്‍ട്രന്‍സ് പരീക്ഷകള്‍ (IMU- CET) നടത്തുന്നു.
യു.ജി പ്രോഗ്രാം
4 വര്‍ഷ ബിടെക് മറൈന്‍ എഞ്ചിനീയറിങ്: ചെന്നൈ, കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട് കേന്ദ്രങ്ങളില്‍.
4 വര്‍ഷ ബി.ടെക് നേവല്‍ ആര്‍കിടെക്ച്ചര്‍& ഓഷന്‍ എഞ്ചിനീയറിങ്/ നേവല്‍ ആര്‍കിടെക്ച്ചര്‍& ഷിപ്പ് ബില്‍ഡിങ്: വിശാഖപട്ടണത്ത്.
3 വര്‍ഷ ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്: കൊച്ചി, ചെന്നൈ, നവി മുംബൈ.
3 വര്‍ഷ ബിബിഎ അപ്രന്റീസ് എംബെഡഡ് മാരിടൈം ലോജിസ്റ്റിക്‌സ്: വിശാഖപട്ടണത്ത് (എന്‍ട്രന്‍സില്ല. സിയുഇടി/ 12ലെ മാര്‍ക്ക് നോക്കി സിലക്ഷന്‍. സിയുഇടിക്കാര്‍ക്ക് മുന്‍ഗണന).
3 വര്‍ഷ ബിബിഎ ലോജിസ്റ്റിക്‌സ്, റീട്ടയെലിങ്& ഇ കൊമേഴ്‌സ്: കൊച്ചി, ചെന്നൈ (എന്‍ട്രന്‍സില്ല. സി.യു.ഇ.ടി/ 12ലെ മാര്‍ക്ക് നോക്കി സിലക്ഷന്‍. സിയുഇടിക്കാര്‍ക്ക് മുന്‍ഗണന).
3 വര്‍ഷ ബി. എസ്.സി ഷിപ് ബില്‍ഡിങ് & റിപ്പയര്‍: ഐ.എം.യു അഫിലിയേഷനുള്ള കോളജ് ഓഫ് ഷിപ്പ് ടെക്‌നോളജി, പാലക്കാട് (12ലെ മാര്‍ക്ക് നോക്കി സിലക്ഷന്‍). കൊച്ചിയിലെ യൂറോടെക് മാരിടൈം അക്കാദമിയില്‍ ബിടെക് മറൈന്‍ എഞ്ചിനീയറിങ് പ്രോഗ്രമുണ്ട്.
ഒരു വര്‍ഷ നോട്ടിക്കല്‍ സയന്‍സ് ഡിപ്ലോമ; ചെന്നൈ, നവി മുംബൈ.
പിജി പ്രോഗ്രാം
2 വര്‍ഷ എംടെക് നേവല്‍ ആര്‍കിടെക്ച്ചര്‍ & ഓഷന്‍ എഞ്ചിനീയറിങ്/ ഡ്രജിങ് & ഹാര്‍ബര്‍ എഞ്ചിനീയറിങ്; വിശാഖപട്ടണം.
2 വര്‍ഷ എംടെക് മറൈന്‍ ടെക്‌നോളജി: കൊല്‍ക്കത്ത.
2 വര്‍ഷ എം.ബി.എ ഇന്റര്‍നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്: കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖപട്ടണം.
2 വര്‍ഷ എം.ബി.എ പോര്‍ട്ട് & ഷിപ്പിങ് മാനേജ്‌മെന്റ്: കൊച്ചി, ചെന്നൈ.
ഒരു വര്‍ഷ പിജി ഡിപ്ലോമ മറൈന്‍ എഞ്ചിനീയറിങ്: മുംബൈ പോര്‍ട്ട് (എന്‍ട്രന്‍സില്ല).
പി.എച്ച്.ഡി, പി.എച്ച്.ഡി ഇന്റഗ്രേറ്റഡ്& എം.എസ് (ബൈ റിസര്‍ച്ച്)
പ്രത്യേക എന്‍ട്രന്‍സ് ടെസ്റ്റിലൂടെ സിലക്ഷന്‍. വിജ്ഞാപനം പിന്നീട്.
അപേക്ഷ ഫീ ബിബിഎക്ക് മാത്രം 200 രൂപ. മറ്റെല്ലാ പ്രോഗ്രാമുകള്‍ക്കും 1000 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 140/ 700 രൂപ.
നിബന്ധനകള്‍
3 എന്‍ട്രന്‍സ് ടെസ്റ്റുകള്‍: 1. ബി.ടെക്, ബി.എസ്.സി, ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് പ്രോഗ്രാമുകള്‍, 2. എം.ടെക്, 3. എം.ബി.എ.
3 ലിസ്റ്റ് കഴിഞ്ഞുള്ള ഒഴിവുകളിലേക്ക് സിയുഇടി- യുജി സ്‌കോറുള്ളവര്‍ക്ക് ശ്രമിക്കാം.
GATE/ CUET- (PG)/ PG- CET സ്‌കോറുള്ളവര്‍ക്ക് പിജി പ്രോഗ്രാമുകളിലേക്ക് ശ്രമിക്കാം. പക്ഷേ, ഐ.എം.യു- സിയുഇടിക്കാര്‍ക്ക് മുന്‍ഗണന.
CAT/MAT/CMAT യുജി മാര്‍ക്ക് അടിസ്ഥാനത്തില്‍ എം.ബി.എക്ക് ശ്രമിക്കാം. പക്ഷെ ഐ.എം.യു- സിയുഇടിക്കാര്‍ക്ക് മുന്‍ഗണന.
അഫിലിയേഷനുള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളിലെ ബി.ടെക്, ബി.എസ്.സി, ഡിപ്ലോമ നോട്ടിക്കല്‍ സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഐ.എം.യു - സിഇടി റാങ്ക് നിര്‍ബന്ധം.
ഐ.എം.യു- സിഇടി റാങ്കുള്ളവര്‍ ഐ.എം.യു ക്യാമ്പസുകളിലെ പ്രവേശനത്തിന് ഐ.എം.യു കൗണ്‍സിലിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അഫിലിയേറ്റഡ്/ നോണ്‍- അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് അവയുമായി നേരിട്ട് ബന്ധപ്പെടണം.
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് പ്രോഗ്രാമുകള്‍ സ്‌പോണ്‍സേഡ് വിഭാഗത്തിന് മാത്രം.
കൊച്ചി കേന്ദ്രം
ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്, ബിബിഎ (ലോജിസ്റ്റിക്‌സ്, റീട്ടെയിലിങ്& ഇ-കൊമേഴ്‌സ്). 2 എം.ബി.എ, പിഎച്ച്ഡി, എം.എസ്.-ബൈ- റിസര്‍ച്ച് പ്രോഗ്രാമുകള്‍.
വിലാസം: Indian Maritime university, kochi campus, Matsyapuro, Willingdon Island, Kochi- 682029. ഫോണ്‍: 0484 2989404; [email protected] .
കടല്‍യാത്ര വേണ്ട കോഴ്‌സുകളില്‍ ചേരേണ്ടവര്‍ക്ക് നല്ല കാഴ്ച്ചശക്തിയടക്കം മികച്ച ആരോഗ്യം നിര്‍ബന്ധം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബിടെക് മറൈന്‍ എഞ്ചിനീയറിങ് സിലക്ഷനും ഐ.എം.യു എന്‍ട്രന്‍സ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."