HOME
DETAILS

തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം; കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം മക്കയിലെത്തി

  
backup
March 12, 2017 | 8:26 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസറും, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും മക്കയിലെത്തി. മക്ക,മിന, അറഫ, മുസ്ദലിഫ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനാണ് സംഘം പുണ്യകേന്ദ്രങ്ങളിലെത്തിയത്.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം, താമസം എന്നിവക്ക് കഴിഞ്ഞ വര്‍ഷം ഈടാക്കിയ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മിനയിലെ ടെന്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും മദീനയിലേക്കുളള ബസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് പ്രധാനമായും ചര്‍ച്ച. കഴിഞ്ഞ വര്‍ഷം മദീന യാത്രക്ക് ഒരുക്കിയ ബസുകളില്‍ മതിയായ സൗകര്യമില്ലെന്ന് തീര്‍ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
മക്കക്ക് സമീപം ഗ്രീന്‍,അസീസിയ്യ എന്നീ രണ്ടുകാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷവും സൗകര്യമൊരുക്കുന്നത്. ഇവിടങ്ങളിലെ കെട്ടിടങ്ങളും പരിശോധിച്ചുവരികയാണ്. കെട്ടിടങ്ങള്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് തിട്ടപ്പെടുത്തുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ചിലവ് കൂടം. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കും താമസ സൗകര്യമൊരുക്കുന്നത് അസീസിയ്യ കാറ്റഗറിയിലാണ്. ഈ വര്‍ഷം ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ കൂടുതല്‍ താമസ സൗകര്യവും കണ്ടെത്തേണ്ടതുണ്ട്.
1,70,000 ഹജ്ജ് സീറ്റുകളാണ് ഈ വര്‍ഷം ഇന്ത്യക്ക് ലഭിച്ചത്. ഇതില്‍ 1,25,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും, 45,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  2 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  2 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  2 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  2 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  2 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  2 days ago