HOME
DETAILS

പ്രബോധകര്‍ ജാഗ്രതയോടെ നീങ്ങണം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

  
backup
March 12, 2017 | 8:27 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%80

കൊല്ലം: സമസ്തയുടേയും പോഷക ഘടകങ്ങളുടേയും കീഴില്‍ പ്രബോധനരംഗത്ത് കാലോചിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.
സമസ്ത കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യ ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസം വികലമാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. മതവിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് പ്രബോധകര്‍ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ മുന്നേറ്റം തടയാന്‍ അഭിപ്രായവ്യത്യാസം മറന്ന് മതേതര ഐക്യം രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഏതു വിശ്വാസം അനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശം ധ്വംസിക്കുന്ന ഭരണഘടനാ വിരുദ്ധ ഗൂഢനീക്കത്തിനെതിരേ യോഗം ശക്തിയായി പ്രതിഷേധിച്ചു. സദാചാര ഗുണ്ടായിസത്തെപ്പോലെ ചുംബനസമരത്തേയും എതിര്‍ക്കണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. എസ് അഹമ്മദ് ഉഖൈല്‍ പ്രമേയം അവതരിപ്പിച്ചു.
സമസ്ത കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ് കബീര്‍ ബാഖവി, ടി.കെ ഇബാഹിംകുട്ടി മുസ്‌ലിയാര്‍, തടിക്കാട് സഈദ് ഫൈസി, ഒ.എം ശരീഫ് ദാരിമി, മഹമൂദ് മുസ്‌ലിയാര്‍, അബ്ദുല്‍ വാഹിദ് ദാരിമി, സലീം റഷാദി, ബൈജു താജുദ്ദീന്‍, ഷിഹാബുദ്ദീന്‍ ഫൈസി, ഷാജഹാന്‍ ഫൈസി, അബ്ദുല്‍ ജവാദ് ബാഖവി, ശറഫുദ്ദീന്‍ ബാഖവി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  6 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  6 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  6 days ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  6 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  6 days ago
No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  6 days ago
No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  6 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  6 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  6 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  6 days ago