സുധീരന്റെ രാജിയില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള വി.എം സുധീരന്റെ രാജിയില്‍ യു.ഡി.എഫ് ഘടകക്ഷികള്‍ക്ക് അതൃപ്തി.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ പെട്ടെന്നുള്ള രാജിയാണ് ഘടകകക്ഷികളുടെ നീരസത്തിന് കാരണം. സുധീരന്റെ രാജി മുന്നണിയില്‍ അനിശ്ചിതത്വമുണ്ടാക്കുമെന്ന നിലപാടുമായി ജെ.ഡി.യു സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ക്ക് പി. ഹാരിസ് രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ധൃതിപിടിച്ചുള്ള രാജി മുന്നണിയുടെ ഭാവിക്ക് തിരിച്ചടിയാകുമെന്നാണ് ജെ.ഡി.യുവിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മുന്നണി വലിയ പ്രതിസന്ധികളിലൂടെ നീങ്ങുകയാണ്. കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് ഘടകകക്ഷികള്‍ മുന്നണി യോഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്. മദ്യനയത്തില്‍ സുധീരന്റെ നിലപാടിനെ പിന്തുണച്ച ലീഗും ഇതേ നിലപാടില്‍ തന്നെയാണ്. എന്നാല്‍, പരസ്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം വേണ്ടെന്ന നിലപാടിലാണ് ലീഗ്. മദ്യനയത്തില്‍ മാറ്റംവരുത്താന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തുമ്പോള്‍ മുന്നണിയില്‍ സുധീരനെ പോലെയുള്ള നേതാവിന്റെ അഭാവം തിരിച്ചടിയാകുമെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."