അഭിജിത്തിന് സ്വപ്‌നഭവനമൊരുങ്ങുന്നു
പുല്ലൂര്‍: സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്നു എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.
അഭിജിത്തിന്റെ വാര്‍ത്തയറിഞ്ഞു സി.പി.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയാണു സ്ഥലവും വീടും നിര്‍മിച്ചു നല്‍കാം എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അഭിജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം കുടുംബത്തെ അറിയിച്ചു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ, സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ.പി ദിവാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.പി സന്തോഷ് , ബിജുചന്ദ്രന്‍, എ.വി സുരേഷ്, പി.സി മനീഷ് , കെ.ബി ബിജു , സജന്‍ കാക്കനാട്, പുല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി വി.യു സുധികുമാര്‍, എ.എന്‍ രാജന്‍ ആശംസകള്‍ അര്‍പ്പിക്കാനും വീടും സ്ഥലവും നല്‍കുന്ന തീരുമാനം അറിയിക്കാനും എത്തിയിരുന്നു.
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജനു തലച്ചോറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണു ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്നു കൂടിയത്.
വാടകവീട്ടില്‍ കഴിയുന്നുവെങ്കില്ലും പഠനത്തില്‍ മികവു കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചെലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്നു മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞപ ഇരിങ്ങാലക്കുടയിലെ കെ.എസ് പാര്‍ക്കിനു സമീപം ബലൂണ്‍ കച്ചവടം നടത്തിയാണു അഭിജിത്ത് പഠനത്തിനുള്ള ചെലവു കണ്ടെത്തിയിരുന്നത്.
പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാക്കാരനും കൂടിയായ അഭിജിത്തിനു ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്നു കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."