റെയില്‍വേ സ്‌കൂള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകം
പാലക്കാട്: ഒലവക്കോട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒന്നാം ക്ലാസ് മുതലുള്ള പുതിയ പ്രവേശനം ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ യോഗം പ്രതിഷേധിച്ചു. നിലവിലുള്ള കുട്ടികള്‍ക്കു മാത്രമേ 2019 വരെ ഈ സ്‌കൂളില്‍ പഠനം നടത്താന്‍ സാധിക്കുകയുള്ളുവെന്നാണ് റയില്‍വേ അധികൃതരുടെ ഉത്തരവ്.
പുതിയ പ്രവേശനത്തിനായി ആയിരകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ കാത്തിരിക്കുന്നത്.എന്നാല്‍ പുതിയ ഓര്‍ഡര്‍ പ്രകാരം ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ മറ്റ് വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥായാണ് സംജാതമായിരിക്കുന്നത്.
സ്‌കൂള്‍ നില നിര്‍ത്തുന്നതിനും സ്‌കൂളില്‍ പ്രവേശനം നടത്തുന്നതിനാവശ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കി. അടുത്തു തന്നെ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുമെന്ന് പിടിഎ പ്രസിഡണ്ട് ശിവരാമന്‍ പറഞ്ഞു.
ചെന്നൈയില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണ് സ്‌കൂളിലെ പ്രവേശനം നിര്‍ത്തലാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. റെയില്‍വേ ഡിവിഷന്‍ പാലക്കാടാണെങ്കിലും സ്‌കൂള്‍ സംബന്ദിച്ച ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ചെന്നൈയില്‍ നിന്നാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
നിരോധനം പുനസ്ഥാപിച്ചു കിട്ടാന്‍ എല്ലാ വിധ പ്രവര്‍ത്തനവും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നടത്തുമെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളാണ് റെയില്‍വേ നിര്‍ത്തലാക്കാന്‍ പോകുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."