പദ്ധതി വിഹിതം ചെലവിട്ടതിലും നികുതി പിരിവിലും: ജില്ലയില്‍ നേട്ടം കൊയ്ത് മുതുവല്ലൂര്‍
കൊണ്ടോട്ടി: 2017-18 പദ്ധതി വിഹിതം ചെലവിട്ടതിലും നികുതി പിരിവിലും നേട്ടമുണ്ടാക്കി മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി വിഹിതം ചെലവിട്ടത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും നികുതി പിരിവില്‍ 100 ശതമാനം കൈവരിക്കാനും സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളോത്സവം നടത്തിപ്പിലും ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 42 ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് റോഡുകളുള്‍പ്പെടെ 2.10 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. ലോകബാങ്ക് ധനസഹായവും മുഴുവന്‍ ചെലവഴിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിലവില്‍ കൃഷിഭവന് മുഖേന ആഴ്ചചന്ത, ഇക്കോഷോപ്പ്, പച്ചക്കറി വില്‍പ്പന, പരിരക്ഷ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയവ പഞ്ചായത്തില്‍ സജീവമാണ്.വരുന്ന രണ്ട് വര്‍ഷത്തിനകം പൊതുശ്മശാനം, ബഡ്സ് സ്കൂള്‍, പ്ലാസ്റ്റിക് ഷഡിങ് യൂണിറ്റ്, സ്പോര്‍ട്സ് കൗണ്‍സില്‍, നീന്തല്‍ക്കുളം, കൃഷിഭവന് നവീകരണം, സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, അംഗം കെ. രാധാകൃഷ്ണന്, പരിരക്ഷ കമ്മിറ്റി കോഡിനേറ്റര്‍ കെ.കെ മുനീര്‍ മാസ്റ്റര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ഫാറൂഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."