HOME
DETAILS
MAL
ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം
backup
March 12 2017 | 21:03 PM
കണ്ണൂര്‍: ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് 18,000 രൂപ മിനിമം കൂലി ഉറപ്പാക്കണമെന്ന് ഓട്ടോമൊബൈല്‍ ആന്‍ഡ് ജനറല്‍ എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. ഈ മേഖലയില്‍ പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവും യൂണിയന് മുന്നോട്ടു വെച്ചു. സി കണ്ണന് സ്മാരക ഹാളില്‍ നടന്ന പരിപാടി സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന് ഉദ്ഘാടനം ചെയ്തു. പി പുരുഷോത്തമന് അധ്യക്ഷനായി. എം.വി ജയരാജന്, കെ മനോഹരന്, കെ ഗോപി സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികള്‍: പി പുരുഷോത്തമന് (പ്രസി.), കെ ലിജിന്‍ (സെക്ര.), കെ രാജേഷ് (ട്രഷ.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."