ജനാധിപത്യത്തില്‍ ജനകീയ പൊലിസാണ് ജനമൈത്രി: ഡി.വൈ.എസ്.പി
കണ്ണൂര്‍: ജനാധിപത്യ സംവിധാനത്തില്‍ ജനകീയ പൊലിസാണ് ജനമൈത്രി പൊലിസെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍. ജനമൈത്രി പൊലിസ് സുരക്ഷാ പദ്ധതിയുടെ റെയ്ഞ്ച് തല പരിശീലന പദ്ധതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുവദിക്കണം. സാധാരണക്കാരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഉപസമിതികള്‍ രൂപികരിച്ച് ഇവരുടെ സഹകരണത്തോടെ വിവധ പദ്ധതികള്‍ നടപ്പാക്കണം. കേരളത്തിലെ തെരുവുകളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. പരിചയക്കാരാണു സ്ത്രീ പീഡനങ്ങളില്‍ പ്രതികളാവുന്നതെന്നു കൊച്ചിയിലെയും കൊട്ടിയൂരിലെയുും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇത്തരം പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാന്‍ വൈകുന്നതാണു സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്രശ്‌നം. സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവഴിക്കാന്‍ മാത്രം പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതാണു പദ്ധതിയുടെ ഗുണം ജനങ്ങളിലെത്താതിരിക്കാന്‍ കാരണമെന്നും ഡി.വൈ.എസ്.പി വേണുഗോപല്‍ വ്യക്തമാക്കി. റിട്ട. എസ്.പി എന്‍ സുഭാഷ് ബാബുവും ക്ലാസെടുത്തു. സമാപന സമ്മേളനം കാസര്‍കോട് എസ്.പി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി വി.എന്‍ വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."