സന്തോഷ് കുമാര്‍ പുതിയ കോമരം
പയ്യാവൂര്‍: കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്രത്തിലെ കോമരമായി തളിയില്‍ സന്തോഷ് കുമാറിനെ വാഴിച്ചു.
പുതിയ ഭഗവതി അമ്മയുടെ കോലം ക്ഷേത്രനടയില്‍ നിന്നു സന്തോഷിന് തിരുവായുധം എല്പ്പിച്ച് കൊടുക്കുകയും തിരുവായുധക്കാരയെന്നു മൂന്ന് പ്രാവിശ്യം പേര് വിളിച്ച് ചൊല്ലി.
നാറാത്ത് പുതിയ ഭഗവതി ക്ഷേത്രക്കോമരം സനല്‍ ചുള്ളേരിയും പഴയ കാല കോമരമായ കണ്ണന് കോമരവും തിരുവായുധക്കാരയെന്ന് ഉച്ചത്തില്‍ വിളിച്ചു ചൊല്ലി.
ബൈക്കോമരം രാജീവന് തളിയിലും കമ്മിറ്റി ഭാരവാഹികളും അവസാനം ബന്ധു ജനങ്ങളും നാട്ടുകാരും തിരുവായുധക്കാരയെന്നു മൂന്ന് പ്രാവശ്യം ഉച്ചത്തില്‍ വിളിച്ച് ചൊല്ലിയതിന് ശേഷം ഭഗവതി അമ്മ കൈ പിടിച്ച് ക്ഷേത്രത്തിന് വലംവച്ചു.
മേലേരിയില്‍ കൂടി നടത്തി തിരുവായുധത്തോടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് തിരുവായുധം അകത്ത് വച്ച് തൊഴുത് പുറത്തിറങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."