ചീമേനിയുടെ സ്വന്തം സ്ക്വാഷിന് ആവശ്യക്കാരേറെ
ചീമേനി: പ്ലാന്റേഷന് കോര്‍പറേഷന്റെ ചീമേനി എസ്റ്റേറ്റില്‍ വിളഞ്ഞുതൂങ്ങുന്ന പാഷന് ഫ്രൂടിന്നും അതില്‍ നിന്നുണ്ടാക്കുന്ന സ്ക്വാഷിനും ആവശ്യക്കാരേറെയാണ്. ചീമേനി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ പ്ലാന്‍േറഷന്‍ ഓഫീസിന് മുന്നിലെ പന്തലില്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന വില്പന വൈകുന്നേരം അഞ്ച് വരെ സജീവമാണ്. സ്വന്തമായി വിളയിച്ചെടുത്ത പാഷന് ഫ്രൂട്ട് ചെടികളില്‍ നിന്നും എടുക്കുന്ന പാഷന് ഫ്രൂട്ട് സ്ക്വാഷ് സ്വാദിഷ്ടമായ പാനീയമായി മാറിയിരിക്കുകയാണ് . ദിനേ ഇരുപതോളം ബോട്ടിലുകളാണ് വിറ്റുതീരുന്നത്. ഒരു ബോട്ടിലിന് 100 രൂപയാണ് വില. പഴമായും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്പാഷന് ഫ്രൂടിനെ കൂടാതെ സ്വന്തമായി ഉല്പാദിപ്പിച്ചെടുത്ത പപ്പായ, കോവക്ക, മാങ്ങ, തുടങ്ങിയ ഇനങ്ങളും പച്ചക്കറികളും വില്പന സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്. പൊതുവിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിനാല്‍ ഉച്ചയോടെത്തന്നെ സാധനങ്ങള്‍ തീരുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."