HOME
DETAILS
MAL
പൗരത്വ ഭേദഗതി: സമസ്ത ഉള്‍പ്പെടെ ഫയല്‍ ചെയ്ത ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
Web Desk
April 09 2024 | 02:04 AM
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, 2019നും, പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024നുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന് സിവില്‍ നമ്പര്‍: 60 ഓഫ് 2020 നമ്പര്‍ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് പി.വി. ദിനേഷ്, അഡ്വക്കറ്റ്ഓണ്റെക്കോര്ഡ് സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."