HOME
DETAILS

'ലാഭ'ത്തിന് വഴിമാറി നെല്‍വയലുകള്‍

  
backup
March 12 2017 | 22:03 PM

%e0%b4%b2%e0%b4%be%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d



പനമരം: നെല്‍വയലുകളിലെ വിളമാറ്റം ജില്ലയിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന് പോലും കാരണമാണെന്നിരിക്കെ വയലുകള്‍ വീണ്ടും വാഴക്കൃഷി കൈയടക്കുന്നു. വയനാട്ടില്‍ വയലുകളിലെ വ്യാപകമായ വിളമാറ്റവും വനനശീകരണവുമാണ് ജില്ലയിലെ കാലാവസ്ഥയുടെ മാറ്റത്തിന് കാരണമായെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് ഹരിതകേരള മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വേനല്‍ കടുത്ത് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടും ജില്ലയിലെ വയലുകളില്‍ വാഴക്കൃഷി സജീവമാകുകയാണ്. നെല്‍കൃഷി ലാഭകരമല്ലാത്ത സാഹചര്യമുണ്ടായതോടെയാണ് കര്‍ഷകര്‍ വിളമാറ്റത്തിന് നിര്‍ബന്ധിതരായത്. പാരമ്പര്യമായി നെല്‍കൃഷിയിറക്കിയിരുന്ന വയലുകള്‍ വരെ നിലവില്‍ അന്യജില്ലകളില്‍ നിന്നുള്ളവര്‍വരെ പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയാണ്.
കൂടുതല്‍ വിളവ് ലഭിക്കുന്നതിന് അമിതമായ രാസവള പ്രയോഗം നടത്തിയാണ് വാഴക്കൃഷി നടത്തുന്നത്. ഇതോടെ വിളമാറ്റം നടത്തിയ വയലുകളിലെ മണ്ണിന്റെ ഘടന തന്നെ മാറിയെന്നും ഈ വയലുകളില്‍ നിലവില്‍ നെല്‍കൃഷി അസാധ്യമാകുകയാണെന്നും കൃഷി ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മാരകമായ കീടനാശിനികളുപയോഗിച്ചാണ് വാഴക്കൃഷി ചെയ്യുന്നത്. അടി വളം മുതല്‍ കുലയാകുന്നത് വരെ മനുഷ്യജീവന് തന്നെ ഭീഷണിയായ വളങ്ങളാണ് ഉപയോഗിക്കുന്നത്.
വള പ്രയോഗങ്ങളില്ലാതെ വാഴക്കൃഷി ചെയ്താല്‍ വാഴക്കുലക്ക് അഞ്ചു മുതല്‍ എട്ടു കിലോ വരെയാണ് തൂക്കം ലഭിക്കുക. എന്നാല്‍ അമിതമായ വളപ്രയോഗം നടത്തിയ കുലക്ക് 12 മുതല്‍ 20 കിലോ വരെ ലഭിക്കും. ഇതോടെയാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് ലാഭകരമായ വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. സംസ്ഥാനത്ത് നിരോധനമുള്ള കീടനാശിനികള്‍ വരെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പെടെ എത്തിച്ച് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് പുറമേ ഉപഭോക്താക്കളേയും മാരക രോഗങ്ങള്‍ക്ക് അടിമയാക്കുന്നതിന് പുറമേ ഭൂഗര്‍ഭ ജല സമ്പത്തും ഗണ്യമായ തോതില്‍ കുറക്കുന്നുണ്ട്. ജില്ലയുടെ ഭൂവിസ്തൃതിയില്‍ 30 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന ചതുപ്പുകള്‍ തുടക്കത്തില്‍ നെല്‍കൃഷിയായും തുടര്‍ന്ന് വാഴ, കവുങ്ങ് തുടങ്ങിയ വാണിജ്യ വിളകളായും കരഭൂമി തെരുവപ്പുല്ല്, കപ്പ, മുത്താറി, ഇഞ്ചി, കുരുമുളക്, കാപ്പി, റബര്‍ തുടങ്ങിയവ ചുരുങ്ങിയ കാലഘട്ടത്തിനകത്ത് വിളമാറ്റം വരുത്തിയതും ജില്ലയെ വരള്‍ച്ചയിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇവയുടെ കൃഷി മണ്ണിലെ സ്വാഭാവിക ജൈവ സമ്പുഷ്ടതയും ജലസംഭരണ ശേഷിയും നഷ്ടമാക്കി. കുടിയേറ്റത്തിനു ശേഷം കരഭൂമിയിലുണ്ടായ വിളമാറ്റം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, പാറ പൊട്ടിക്കല്‍, കരമണല്‍ ഖനനം എന്നിവയാണ് വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ തകിടം മറിച്ചതെന്ന് ജില്ലാ മണ്ണ് സംരക്ഷര ഓഫിസര്‍ പി.യു ദാസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മുന്‍പ് വയനാട്ടിലെ നേന്ത്രക്കായക്ക് ചില ജില്ലകളില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. അമിതമായ കീടനാശിനി പ്രയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഓരോ വര്‍ഷവും ജില്ലയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരും പറയുന്നു.
ലാഭത്തിന് വേണ്ടി ജീവന് തന്നെ ഭീഷണിയാകുന്ന കീടനാശിനി ഉപയോഗിക്കുന്നതിനെതിരേ കര്‍ഷകര്‍ക്ക് ബോധവല്‍കരണം നടത്തണമെന്നാവശ്യം ശക്തമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിക്കാതെ ഇത്തരം പ്രവണതകള്‍ അവസാനിക്കില്ലെന്നും കര്‍ഷകര്‍ തന്നെ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  13 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago