ആഭ്യന്തര ഹജ്ജ് പാക്കേജുകള്‍ പരിശോധിക്കാന്‍ ഇ-ട്രാക് സംവിധാനം
റിയാദ്: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ റമദാന്‍ പകുതി മുതല്‍ ലഭ്യമാകുമെന്ന് സൂചന.
മുന്‍ വര്‍ഷങ്ങള്‍ ദുല്‍ഖഅദ് ഒന്ന് മുതല്‍ ആരംഭിച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഈ വര്‍ഷം റംസാന്‍ പകുതി മുതല്‍ ലഭ്യമായി തുടങ്ങുകയെന്നു സഊദി ഹജ്ജ്, ഉംറ മന്ത്രാലയങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ അവസാന നിമിഷത്തെ സമയക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാനും പരിശോധിക്കാനും താരതമ്യം ചെയ്യാനും നേരത്തെ തന്നെ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മുന്‍വര്‍ഷങ്ങളില്‍ ദുല്‍ഖഅദ് ഒന്നിനായിരുന്നു ഇ ട്രാക് സംവിധാനം സജ്ജമാക്കിയിരുന്നത്.
ഇ ട്രാക് സംവിധാനം വരുന്നതോടെ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ ക്രമീകരണങ്ങളും മറ്റും റംസാന്‍ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ രജിസ്റ്റ്‌റര്‍ ചെയ്യുന്നതിന് അവസരമുണ്ടാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സര്‍വിസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."