HOME
DETAILS
MAL
കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യവാഹനം ഇടിച്ചുകയറി
backup
May 07 2018 | 02:05 AM
പത്തനംതിട്ട: കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ വാഹനം ഇടിച്ചുകയറി. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങവെ കുളനടയില്വച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
മൂന്നു തവണ വാഹനം ഇടിച്ചതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. വാഹനം ഓടിച്ചിരുന്ന ലെനിന് മുരളിയെ (24) പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ വാഗന് ആര് കാറാണ് കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."