എസ്‌കവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയനെതിരേ വ്യാജ പ്രചാരണമെന്ന്
കല്‍പ്പറ്റ: കഴിഞ്ഞ 15 വര്‍ഷമായി നിയമാനുസൃതം ജെസിബി, ഹിറ്റാച്ചി മുതലായ മണ്ണ് മാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന എസ്‌കവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയനെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് എസ്‌കവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എഐടിയുസി) വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2013-14 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. നിയമാനുസൃതമായി മാത്രമാണ് സംഘടനയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലപേരിലറിയപ്പെടുന്ന ചില സംഘടനകള്‍ തങ്ങള്‍ക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇത്തരം സംഘടനകളാണ്. ജില്ലയിലെ പല പൊലിസ് സ്റ്റേഷനുകളിലും ഇത്തരം ജെസിബികളും ടിപ്പറുകളും പിടിച്ചിട്ടിട്ടുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതര സംസ്ഥാന ജെസിബി, ഹിറ്റാച്ചി എന്നിവ ഒഴിവാക്കി ഗുണഭോക്താക്കളായ കര്‍ഷകര്‍, പഞ്ചായത്ത്, പിഡബ്ല്യുഡി ജോലികള്‍ക്ക് ഭീമമായ സംഖ്യ കൈക്കലാക്കാന്‍ വേണ്ടിയാണ് ചില കടലാസ് സംഘടനകളുടെ തീരുമാനം. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. എസ്‌കവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികളായ വി.പി നജീബ്, എം.വി ബിനോയ്, വി.എ രാജേഷ്, എ.വി നാരായണ്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."