'വര്‍ഷായനം' കിണര്‍ റീചാര്‍ജിങ് സംവിധാനം സന്ദര്‍ശിച്ചു
നടുവണ്ണൂര്‍: ഫോര്‍മര്‍ സ്‌കൗട്ട് ഫോറം നടുവണ്ണൂരും ബാപ്പുജി ഓപണ്‍ റോവര്‍ ക്രൂവും ഗവ. സ്ഥാപനമായ സി.ഡബ്ല്യു.ആര്‍.ഡി.എം കോഴിക്കോടിന്റെ സഹകരണത്തോടെ വീടുകളില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന മഴവെള്ള സംഭരണ-കിണര്‍ റീചാര്‍ജിങ് സംവിധാനം സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ അബ്ദുല്‍ ഹമീദ് സന്ദര്‍ശിച്ചു.
ഫോറവും റോവര്‍ ക്രൂവും ഏറ്റെടുത്തു നടപ്പിലാക്കുന്ന ജനകീയ ജലസംരക്ഷണ മഴവെള്ള സംഭരണ പദ്ധതിയായ വര്‍ഷായനം 2016-18 പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 2017 ജനുവരി 28നു കോഴിക്കോട് എം.പി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്ത വര്‍ഷായനം പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. നടുവണ്ണൂര്‍ പഞ്ചായത്തിലെ പലവീടുകളിലും ഈ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി മേഖലകളിലും ഫോറം മഴവെള്ള സംഭരണ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം വീടുകളില്‍ ലഭ്യമാക്കാന്‍ താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 9446483549.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."