ഒഡീഷ എസ്.എസ്,സിയില്‍ അസിസ്റ്റന്റ് നിയമനങ്ങള്‍; ഗ്രൂപ്പ് ബി, സി പോസ്റ്റുകളില്‍ 595 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
ഒഡീഷ സ്റ്റാഫ് സെലക്ഷന് കമ്മീഷന് ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ 595 ഒഴിവുകളിലേക്കുള്ള നിയമനത്തിനുള്ള കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
തസ്തിക
ഇന്‍സ്പെക്ടര്‍ ഓഫ് എന്‍ഡോവ്മെന്റ്, അസിസ്റ്റന്റ് സിടി, ജിഎസ്ടി ഓഫീസര്‍, ഓഡിറ്റര്‍, സഹകരണ സംഘങ്ങളുടെ ഇന്‍സ്പെക്ടര്‍, ജൂനിയര്‍ അസിസ്റ്റന്റ് (എച്ച്.ഒ.ഡി), ജൂനിയര്‍ അസിസ്റ്റന്റ് (ഡിസ്ട്രിക്ട് ഓഫീസസ് അണ്ടര്‍ ദ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാട്ടര്‍ റിസോഴ്സസ്) എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം.
ഒഴിവുകള്‍
ഇന്‍സ്പെക്ടര്‍ ഓഫ് എന്‍ഡോവ്മെന്റ് = 21
അസിസ്റ്റന്റ് സിടി, ജിഎസ്ടി ഓഫീസര്‍ = 61
ഓഡിറ്റര്‍ = 9
സഹകരണ സംഘങ്ങളുടെ ഇന്‍സ്പെക്ടര്‍ = 15
ജൂനിയര്‍ അസിസ്റ്റന്റ് (എച്ച്.ഒ.ഡി) = 20
ജൂനിയര്‍ അസിസ്റ്റന്റ് (ഡിസ്ട്രിക്ട് ഓഫീസസ് അണ്ടര്‍ ദ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാട്ടര്‍ റിസോഴ്സസ്) = 469
പ്രലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് എന്നിവ ഉള്‍പ്പെടുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രധാന എഴുത്ത് പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. പ്രിലിമിനറി പരീക്ഷ ഈ മാസം നടത്തും.
രജിസ്ട്രേഷന് പ്രക്രിയ മെയ് 2ന് അവസാനിക്കും. മെയ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ ഫോറം സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഫോം മെയ് 17 വരെ എഡിറ്റ് ചെയ്യാനും അവസരമുണ്ട്.
www.ossc.gov.in വഴി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."