HOME
DETAILS
MAL
ചാപ്പപ്പടിയില്‍ വീണ്ടും ആക്രമണം ലീഗ് പ്രവര്‍ത്തകരുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്
backup
March 12 2017 | 23:03 PM
താനൂര്‍: ചാപ്പപ്പടിയില്‍ വീണ്ടും ആക്രണം. ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെ ഇന്നലെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രി 9.30നാണ് കുഞ്ഞീന്റെപുരക്കല് സൈനബയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറുണ്ടായത്.
സംഭവത്തെ തുടര്‍ന്നു പൊലിസിനു നേരെയും ആക്രണമുണ്ടായി. ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്റെ ആരോപണം. സംഭവസ്ഥലത്ത് വന്‍ പൊലിസ് സന്നാഹമാണുള്ളത്. മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നലെയും ആക്രമണമെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസവും സൈനബയുടെ വീടുനുനേരെ ആക്രണമുണ്ടായിരുന്നു. വീടിനുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റിരുന്നു. ഇതിനിടയിലാണ് ഇന്നലെ വീണ്ടും ആക്രണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."