ബി.ഡി.ജെ.എസിനോട് ബി.ജെ.പിയ്ക്ക് അവഗണന- വെള്ളാപ്പള്ളി
ആലപ്പുഴ:ബി.ജെ.പിയേയും സി.പി.എം നേതാവ് എം.വി ഗോവിന്ദനെയും ശക്തമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. രണ്ട് വര്‍ഷമായി ബി.ജെ.പി, ബി.ഡി.ജെ.എസിന് ഒന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇനി പരിഹാര ശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവ് ഉണങ്ങില്ല. ചെങ്ങന്നൂരില്‍ നടക്കുന്നതു ശക്തമായ ത്രികോണ മല്‍സരമാണ്. അതുകൊണ്ടു തന്നെ ബി.ഡി.ജെഎസ് വോട്ടുകള്‍ നിര്‍ണായകമായിരിക്കും. ഒറ്റയ്ക്കു മല്‍സരിച്ചു കരുത്തു തെളിയിക്കണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എം.വി. ഗോവിന്ദന്റെ നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഗോവിന്ദന്റെ നിലപാട് സജി ചെറിയാനെ തോല്‍പിക്കാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. സി.പി.എമ്മിന്റെ നിലപാടു പറയേണ്ടതു പാര്‍ട്ടി സെക്രട്ടറിയാണ്. മധ്യകേരളത്തിലെ രാഷ്ട്രീയം അറിയാഞ്ഞിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. പക്ഷേ പിണറായിക്ക് കാര്യങ്ങളറിയാം- വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."