'കാന്‍സര്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കണം'
പൊന്നാനി: ആയിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകളില്‍ ജലസംഭരണി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ കര്‍ശനമാക്കുമ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ജലസംഭരണി സ്ഥാപിക്കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവം.
കനത്ത വേനലില്‍ നാട് ഉരുകിയൊലിക്കുമ്പോഴും കുടിവെള്ളത്തിനായി നെട്ടോടമോടുമ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ജലസംഭരണികള്‍ സ്ഥാപിക്കാന്‍ നടപടിയായില്ല. പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കെല്ലാം പൊതുജല വിതരണ ടാപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വേനല്‍ രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും തോന്നുംപടിയാണ്.
പൊന്നാനി നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ പോലും ജലസംഭരണി സ്ഥാപിക്കാന്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. വേനല്ക്കാലത്തിലേക്കാവശ്യമായ ജലം സംഭരിക്കുന്ന തരത്തില്‍ വലിയ ടാങ്ക് നഗരസഭ കെട്ടിടത്തിന് മുകളില്‍ സ്ഥാപി ആവശ്യമുയരുന്നത്.
1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീട് നിര്‍മിക്കുമ്പോള്‍ ജലസംഭരണി ഇല്ലെങ്കില്‍ അനുമതി നല്‍കില്ലെന്ന കടുത്ത നിബന്ധനയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കാറ്.
എന്നാല്‍ സ്വന്തം കെട്ടിടത്തിന് മുകളില്‍ ജലം സംഭരിക്കാനുള്ള യാതൊരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."