സ്ട്രോബറിയിലും കീടനാശിനികള്‍ ഉപയോഗിക്കുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് തന്നെ ഏറ്റവും മികച്ച പഴങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് സ്ട്രോബറി. അതിനാല്‍ തന്നെ മികച്ച സ്വാദും ഗുണമേന്മയും വിലയുമെല്ലാമുണ്ട് ഇതിന്. എന്നാല്‍ ഇപ്പോള്‍ സ്ട്രോബറിയിലും മാരക കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്ട്രോബറിയില്‍ മനുഷ്യശരീരത്തിനു ദോഷകരമായ മാരക വിഷാംശങ്ങളടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ഇത് പ്രത്യുല്പ്പാദനത്തെയും നമ്മുടെ നാഡീ വ്യവസ്ഥയെയും പ്രതിരോധ ശേഷിയെയും ബാധിക്കും. മാത്രമല്ല കാന്‍സറിന് വരെ കാരണമാകുമെന്നും പരയുന്നുണ്ട്.
പരിസ്ഥിതി വര്‍ക്കിങ് ഗ്രൂപ്പിന്റെ കണ്ടെത്തലിലൂടെ 48 തരം സ്ട്രോബറിയില്‍ നടത്തിയ പഠനത്തില്‍ ഏഴുപത് ശതമാനവും അണുബാധയേറ്റതായി കണ്ടെത്തി.
യു.എസിലെ കൃഷി വകുപ്പും ഭക്ഷ്യ-മരുന്ന് കേന്ദ്രവും നടത്തിയ പരിശോധനയിലും സ്ട്രോബറിയിലും മാരക വിഷാംശങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ എല്ലാ വര്‍ഷവും എട്ട് പൗണ്ട് സ്ട്രോബറികളാണ് ഓരോ ആളുകളും കഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."