HOME
DETAILS
MAL
റോഡരികില്‍ വാരിക്കുഴി: മുന്നറിയിപ്പ് അവഗണിച്ച് അധികൃതര്‍
backup
May 07 2018 | 07:05 AM
കണിച്ചാര്‍: കൊളക്കാട് ടൗണ്‍ മുതല്‍ മഞ്ഞളാംപുറം വരെ റോഡിന്റെ ഇടതു വശം കേബിള്‍ ജോലിക്കായി തുറന്നിട്ട അവസ്ഥയില്‍.
പല സ്ഥലങ്ങളും വലിയ കുഴികുത്തിയിരിക്കുന്നതുകാരണം കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാന്‍ ബുദ്ധിമുട്ടുകയാണ്.
ഓരേ സമയത്ത് ഇരുവശങ്ങളിലും വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാന്‍ ഇടമില്ലാത്ത അവസ്ഥയുമുണ്ട്.
എന്നാല്‍ അധികൃതര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണന്നൊണ് നാട്ടുകാര്‍ ആരോപിക്കുന്നു.
മഴക്കാലവും കൊട്ടിയൂര്‍ വൈശോഖോത്സവവും തുടങ്ങാനിരിക്കെ ഇത്തരം കുഴികള്‍ വന്‍ അപകടം ഭീഷണിയാണ് ഉയര്‍ത്തുന്നത്.
റോഡിന്റെ ഓവുനികത്തി പൈപ്പ് ഇട്ടതിനാല്‍ മഴ പെയ്യുന്നതോടെ വെള്ളം റോഡിലേക്ക് പടര്ന്നൊഴുകുന്നതും അപകടത്തിനിടയാക്കും.
എത്രയും പെട്ടെന്ന് കേബിള്‍ കുഴികള്‍ മൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."