HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം നീക്കില്ല; രാഷ്ട്രീയമായ അഭിപ്രായ പ്രകടനം മാത്രമെന്ന് സ്പീക്കര്‍
backup
March 13 2017 | 09:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം നിയമസഭാരേഖകളില്‍ നിന്ന് നീക്കേണ്ടതില്ലെന്ന് സ്പീക്കറുടെ റൂളിങ്. പരാമര്‍ശം സഭ്യേതരമെന്ന പ്രതിപക്ഷത്തിന്റെ വാദം സ്പീക്കര്‍ തള്ളി. മുഖ്യമന്ത്രി രാഷ്ട്രീയാഭിപ്രായം സംശയകരമായി പ്രകടിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സ്പീക്കര്‍ വിലയിരുത്തി.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നീക്കിയതുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനത്ത് അദ്ദേഹം ഉദ്ദേശിക്കാത്ത രീതിയിലുള്ള അര്‍ഥം വരാനുള്ള ഒരു സാഹചര്യമുണ്ടായിരുന്നവെന്നും എന്നാല്‍ ഇവിടെ അതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."