2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ റിലേക്ക് തുടക്കമിട്ട് ബ്രിട്ടീഷ് രാജ്ഞി
ബെക്കിങ്ഹാം പാലസ്: 2018ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ റിലേക്ക് തുടക്കമിട്ട് ബ്രിട്ടീഷ് രാജ്ഞി. ബെക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ യാത്രയുടെ ഉദ്ഘാടനം എലിസബത്ത് രാജ്ഞി നിര്‍വഹിച്ചത്.
ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ വച്ച് നടക്കുന്ന ഗെയിംസില്‍ 388 ദിവസം കൊണ്ട് 71 രാജ്യങ്ങള്‍ താണ്ടിയാണ് ബാറ്റണ്‍ എത്തുക. രണ്ടു മൈലുകള്‍ താണ്ടിയാണ് ബാറ്റണ്‍ ഗെയിംസ് നഗരിയിലെത്തുക. ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റാണ് 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദി. 2018 ഏപ്രില്‍ നാലു മുതല്‍ 15 വരെയാണ് 12 ദിവസം നീളുന്ന കായികമാമാങ്കം.
രണ്ടു തവണ ഒളിംപിക് ചാംപ്യയായ ആസ്ത്രേലിയക്കാരിയായ സൈക്ലിസ്റ്റ് അന്ന മെയേഴ്സിന് ബാറ്റണ്‍ കൈമാറിയാണ് രാജ്ഞി ബാറ്റണ്‍ റിലേക്ക് തുടക്കമിട്ടത്. ആസ്ത്രേലിയന്‍ പാരാലിംപിയന് കേര്‍ട്ട് ഫേണ്ലിയും ചടങ്ങില്‍ പങ്കെടുത്തു.
അലക്സ് വാള്, വാറണ് ഷ്റെഡര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗെയിംസിന്റെ ബാറ്റണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."