HOME
DETAILS

കായിക സംസ്‌കാരത്തിന്റെ സന്ദേശമുണര്‍ത്തി സൈക്കിള്‍ റാലി

  
backup
May 07 2018 | 07:05 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86


കണ്ണൂര്‍: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സാഹസിക മാസം പദ്ധതിക്ക് തുടക്കം. ഇന്നലെ രാവിലെ കലക്ടറേറ്റ് പരിസരത്തുനിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ റാലി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് ഫഌഗ് ഓഫ് ചെയ്തു.
കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പങ്കെടുത്ത റാലി രാവിലെ 7.30ന് ആരംഭിച്ച് 8.30ഓടെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ സമാപിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഹാബിസ്, ഫുട്‌ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സൈക്കിള്‍ റാലിക്ക് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് പൊതുജനങ്ങള്‍ (അഞ്ച് കിലോമീറ്റര്‍), പ്രൊഫഷനല്‍ (ആണ്‍ 20 കിലോമീറ്റര്‍), പ്രൊഫഷനല്‍ (പെണ്‍ 10 കിലോമീറ്റര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി ബീച്ചില്‍ സൈക്കിളോട്ട മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മല്‍സരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു.
പ്രഫഷനല്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 8,000, 6,000, 4,000 രൂപയും പൊതുജനങ്ങളിലെ വിജയികള്‍ക്ക് 6000, 4000, 3000 രൂപ വീതവും കലക്ടര്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന സൈക്കിള്‍ റാലിക്ക് കേരള സൈക്ലിങ് അസോസിയേഷന്‍ സാങ്കേതിക സഹായം നല്‍കി. സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പങ്കെടുത്തു. ഗിഫ്റ്റ് എ സൈക്കിള്‍ പരിപാടിയുടെ ഭാഗമായി ഡി.ടി.പി.സി സ്‌പോണ്‍സര്‍ ചെയ്ത സൈക്കിള്‍ കേരള സമഖ്യ സൊസൈറ്റിയുടെ തൊക്കിലങ്ങാടി കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് സമ്മാനിച്ചു. 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തോണ്‍, 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് എന്നീ പരിപാടികളും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago