HOME
DETAILS
MAL
സ്വയം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിമാരോട് മോദി
backup
June 23 2016 | 07:06 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരോട് സ്വയം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ജൂണ്‍ 30 ന് നടക്കുന്ന യോഗത്തിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിമാരോട് മോദി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മോദി ഭരണത്തിന്‍ കീഴിലെ രണ്ടാം ബജറ്റിന് ശേഷമുള്ള സ്വന്തം പ്രകടനങ്ങള്‍ വിലയിരുത്തണം.കേന്ദ്ര പുന:സംഘടനയുടെ ഭാഗമായിട്ടാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അഴിച്ചുപണി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."