എന്‍.രാമകൃഷ്ണന്റെ സ്മൃതി മണ്ഡപം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എന്‍.രാമകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. എന്‍.രാമകൃഷ്ണന്റെ 76ാം പിറന്നാളായ ഇന്നലെ എന്‍.ആര് സാന്ത്വന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാവിലെ അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളും ട്രസ്റ്റ് ഭാരവാഹികളും ഇതിനായി രാവിലെ പയ്യാമ്പലത്തെത്തിയപ്പോള് കരിഓയിലൊഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മണ്ഡപം. തുടര്‍ന്ന് മണ്ഡപവും പരിസരവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ച ശേഷമാണ് പുഷ്പാര്‍ച്ചന നടത്തിയത്. സ്മൃതി കുടീരത്തില്‍ കരി ഓയിലൊഴിച്ച് വികൃതമാക്കിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍ എം.പി, കെ.സുധാകരന്, എം. എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."