HOME
DETAILS
MAL
നികുതിയിളവ്: രേഖകള്‍ പത്തിനകം നല്‍കണം
backup
May 07 2018 | 08:05 AM
പാലക്കാട്: 2014 ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ക്യാബ്, ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിക്ക് പകരം അഞ്ചു വര്‍ഷത്തെ നികുതിയടച്ചവര്‍ക്ക് ശേഷിക്കുന്ന 10 വര്‍ഷത്തെ നികുതി പലിശയില്ലാതെ അഞ്ചുമാസത്തെ നാല് ഗഡുക്കളായി നല്കാന് അവസരം. ആദ്യ ഗഡു മെയ് 10 നകവും ബാക്കി ഗഡുക്കള്‍ ജൂലൈ 10, സെപ്റ്റംബര്‍ 10, നവംബര്‍ 10, 2019 ജനുവരി 10 തീയതികള്ക്കകവും അടക്കണം. വാഹന ഉടമകള്‍ മെയ് 10 നകം രേഖകളുമായി ആര്.ടി.ഒ ഓഫിസില്‍ എത്തി തവണ വ്യവസ്ഥയ്ക്ക് അപേക്ഷ നല്‍കണം. ആദ്യ ഗഡു മെയ് 10നകം അടയ്ക്കാത്തവര്‍ക്ക് നികുതിയിളവ് ലഭിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."