പ്രേതഭീതി; ബ്രസീല്‍ പ്രസിഡന്റ് ഇനി പഴയ വീട്ടില്‍
ബ്രസീലിയ:പ്രേതപ്പേടിയില്‍ ബ്രസീലിയന്‍ പ്രസിഡന്റും മുന്‍ സൗന്ദര്യ റാണിയുമായ പത്‌നിയും ഔദ്യോഗിക വസതി ഒഴിഞ്ഞ് താമസം മാറിയത് കൊച്ചുവീട്ടിലേക്ക്. തലസ്ഥാനത്തെ അല്‍വറാഡ കൊട്ടാരത്തില്‍ നിന്നാണ് പ്രേത ഭീതിയെ തുടര്‍ന്ന് 76കാരനായ ടെമറും 33 കാരിയായ ഭാര്യ മെര്‍ക്കലയും താമസം മാറിയത്.
കൊട്ടാരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള വൈസ് പ്രസിഡന്റിന്റെ പരമ്പരാഗത വീട്ടിലേക്കാണ് ഇവര്‍ താമസം മാറിയത്. ജബുരു പാലസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. വൈസ് പ്രസിഡന്റായിരിക്കെ ഇവിടെയായിരുന്നു ടെമറിന്റെ താമസം.
അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ മൈക്കല്‍ ടെമര്‍ അധികാരമേറ്റത്. എന്നാല്‍ കൊട്ടാരത്തില്‍ പ്രസിഡന്റിനും ഭാര്യക്കും വിപരീത ഊര്‍ജം അനുഭവപ്പെട്ടതാണ് പ്രശ്‌നം.
തുടര്‍ന്ന് മെര്‍ക്കല പുരോഹിതനെ വരുത്തി പ്രതിക്രിയ നടത്തി. ഒടുവില്‍ കൊട്ടാരം താമസത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി താമസം മാറാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ബ്രസീലിലെ വാര്‍ത്താ വാരിക റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് ആദ്യ ദിവസം മുതല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടുവെന്നും നന്നായി ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ അനുഭവമാണ് ഭാര്യക്കും ഏഴു വയസുകാരനായ മകന്‍ മിഷെല്‍സിനോക്കും ഉണ്ടായത്. പുരോഹിതന്‍ പരിഹാരക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. ടെമറിന്റെ അനുയായികള്‍ സര്‍ക്കാരിനെതിരേ ഈയിടെ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."