വേനല്‍മഴ' കുട്ടികളുടെ നാടക പരിശീലന കളരി സമാപിച്ചു
'
മാള: അവധി ദിനങ്ങളെ ഉല്ലാസപ്രദവും സര്‍ഗാത്മകവുമാക്കുവാന്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന'വേനല്‍മഴ' കുട്ടികളുടെ നാടകപരിശീലന കളരി സമാപിച്ചു.
സര്‍ഗാത്മക സഹവാസത്തെ അര്‍ഥപൂര്‍ണമാക്കുന്നവിധം സമാപനദിവസം ക്യാംപിലെ 30 കുട്ടികള്‍ ചേര്‍ന്നു അവതരിപ്പിച്ച നാടകം വര്‍ണശബളവും കാലിക പ്രാധാന്യമുള്ളതുമായി.
ബ്രഹ്‌തോള്‍ഡ് ബ്രഹ്റ്റിന്റെ 'ലിറ്റില്‍ ചോക്ക് സര്‍ക്കിള്‍' എന്ന നാടകത്തിനു ഫാന്റസിയും യാഥാര്‍ഥ്യവും ഇടകലര്‍ത്തി സമകാലിക വ്യാഖ്യാനം ചമക്കുകയായിരുന്നു ക്യാംപ് ഡയറക്ടറും സംവിധായകനുമായ വി.ഡി പ്രേംപ്രസാദ്, മനുഷ്യസ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പാരസ്പര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന നാടകത്തില്‍ ക്രിസ്റ്റീന്‍, രാഹുല്‍, പ്രബീഷ്, ശ്രീലേഖ, ചിഷ്‌ന, രാജലക്ഷ്മി, ബാല ആണു മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചത്. കെ.കെ സുബ്രഹ്മണ്യനായിരുന്നു സഹസംവിധായകന്‍. 11 ദിവസം നീണ്ടുനിന്ന ക്യാംപില്‍ നാടകാവതരണത്തിന്റെ വിവിധ സാങ്കേതിക വശങ്ങള്‍ പരിചയപ്പെടുത്തുന്ന ക്ലാസുകളും ഉണ്ടായിരുന്നു.
സമാപന സമ്മേളനം പ്രമുഖ നാടക നടന്‍ മാള രവി ഉദ്ഘാടനം ചെയ്തു. മികച്ച ജനകീയ നാടക പ്രവര്‍ത്തകനുള്ള മുല്ലനേഴി പുരസ്‌കാരത്തിനര്‍ഹനായ ക്യാംപ് ഡയറക്ടര്‍ പ്രേംപ്രസാദിനെ വേദിയില്‍ ആദരിച്ചു.വടക്കേടത്ത് പത്മനാഭന്‍, പി.കെ കിട്ടന്‍, കെ.കെ സുബ്രഹ്മണ്യന്‍, ബിനു ശ്രീവത്സം, എം.സി സന്ദീപ്, ക്രിസ്റ്റീന്‍ സേവ്യാര്‍, ശ്രീലേഖ മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."