ട്രംപിന്റെ യാത്രാവിലക്ക്; ദേശസുരക്ഷക്ക് അപകടമെന്ന് നയതന്ത്ര വിദഗ്ധര്‍
വാഷിങ്ടണ്‍:യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാവിലക്ക് അമേരിക്കയുടെ ദേശസുരക്ഷ അപകടപ്പെടുത്തുകയാണെന്ന് 130ലേറെ നയതന്ത്രവിദഗ്ധര്‍.
ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ ഉത്തരവ് അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന തെറ്റായ പ്രചാരണത്തെ ശക്തിപ്പെടുത്താനാണു സഹായിക്കുകയെന്ന് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്രവിദഗ്ധരും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ ഈ ഉത്തരവ് രാജ്യസുരക്ഷയെ അപകടത്തിലാക്കും. രാജ്യത്തിന്റെ അന്തസ് ഇടിച്ചുതാഴ്ത്തും. ആഗോള നേതൃത്വം നല്‍കാനുള്ള രാജ്യത്തിന്റെ ശേഷിയെ ദുര്‍ബലമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിലക്കുന്നതിനു പകരം മുസ്‌ലിം യാത്രക്കാരെയും അഭയാര്‍ഥികളെയും സ്വാഗതം ചെയ്തിരുന്നുവെങ്കില്‍ ഭീകരരുടെ നുണകളെ പൊളിക്കാനാകുമായിരുന്നെന്ന് മുന്‍ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ റിച്ചാര്‍ഡ് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ഒട്ടേറെ അഭയാര്‍ഥികളെ സ്വീകരിച്ച സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിലും അമേരിക്ക പരാജയമായി. ട്രംപ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാനങ്ങള്‍ ഉന്നയിച്ച വാദങ്ങളാണു ഡെമോക്രാറ്റ് പക്ഷക്കാരായ നയതന്ത്രവിദഗ്ധരുടെ പ്രസ്താവനയിലുമുള്ളത്.
ഈ മാസം പതിനാറിനു പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഫെഡറല്‍ കോടതി മരവിപ്പിച്ച ട്രംപിന്റെ ആദ്യ ഉത്തരവ് ഇല്ലാതാകും. പുതിയ ഉത്തരവില്‍ ഇറാഖിനെ യാത്രാവിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഒബാമയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഒബാമകെയര്‍ റദ്ദാക്കല്‍ നീക്കം മന്ദഗതിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."